Praise the Lord

എഴുതിയതാണ്... അതിനു കുറെ കൂടി സമയം ആവശ്യമുള്ളതുകൊണ്ട് ഇപ്പോൾ ഇങ്ങനെ പോസ്റ്റ് ചെയ്യുകയാണ്... 
വ്യക്തിപരമായ ചില പ്രയാസങ്ങൾ കാരണം രണ്ടുമൂന്നു മാസമായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. 
 I been keeping away from social media for the past two three months due to some stressful personal issues.

പക്ഷേ ഇത് ഇപ്പോൾ പറയാതിരിക്കാൻ നിവൃത്തിയില്ല. 
 I finally decided to break the silence because this messages is very crucial 

ഫെയ്സ്ബുക്കിൽ എനിക്ക് 400 ൽ ഏറെ ഫ്രണ്ട്സ് ഉള്ളത് എന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്. 
 I have over 400 Facebook friends, you1 are not just friends you are my extended family.  
മിക്കവരും എന്നെക്കാൾ നല്ലവരും ദൈവവേലയിൽ കഷ്ടപ്പെടുന്നവരും ആണെന്ന് അറിയാം. 
 I know my Facebook friends are very ethical and spiritually active people.

 എങ്കിലും ഇതുകൊണ്ട് ആവശ്യമുള്ള ഒരാൾ എങ്കിലും ഉണ്ടെങ്കിൽ നഷ്ടപ്പെടരുത് എന്നെ ആഗ്രഹം കൊണ്ടാണ് ഇത് ചെയ്യുന്നത്.

 എനിക്കിത് ഓരോരുത്തരോടും നേരിട്ടു വന്നു പറയണമെന്ന് ആഗ്രഹമുണ്ട്. അതിനു സാധിക്കാത്തതുകൊണ്ട് ദയവുചെയ്ത് ഇത് ഞാൻ വീട്ടിൽ വന്നു പറയുന്നതായി കണക്കാക്കി ഈ വീഡിയോ ശ്രദ്ധിക്കണം. 

പറയാനുള്ള കാര്യം വേഗത്തിൽ ഒരു വാചകത്തിൽ പറഞ്ഞശേഷം പിന്നീട് വിശദീകരിക്കാം. യേശുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറകയും ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരും ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം ഇന്നെങ്കിൽ ഇന്നു തന്നെ ചെയ്യണം.

ഒന്നു കൂടെ പറയാം യേശു എനിക്കുവേണ്ടി ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റു ജീവിക്കുന്നു എന്നു വിശ്വസിക്കുകയും, യേശുവേ നീ എന്റെ കർത്താവും ദൈവവും ആകുന്നു എന്ന് വായ് കൊണ്ട് ഏറ്റുപറകയും ചെയ്യുമ്പോഴാണ് ഒരാൾ രക്ഷിക്കപ്പെടുന്നത്. ഇത് സ്വന്തം വീട്ടിൽ വാതിലടച്ചിരുന്ന് പോലും ചെയ്യാവുന്നതാണ്. ഹൃദയത്തിൽ വിശ്വസിക്കുന്നത് ദൈവം കാണും, വായ് കൊണ്ട് ഏറ്റുപറയുന്നത് ദൈവദൂതന്മാരും, അതിലേറെ നമ്മുടെ ശത്രുവായ പിശാചും കാണും. ഇതു ചെയ്യുമ്പോൾ സ്വർഗ്ഗത്തിൽ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ നമ്മുടെ പേര് എഴുതിച്ചേർക്കപ്പെടും. ഭൂമിയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കും. ഇത് ഒരു വലിയ അനുഭവമാണ്. സ്നേഹവാനായ ദൈവത്തിന്റെ കയ്യിൽ ജീവിതം ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ സാഹചര്യങ്ങൾ എങ്ങനെ മാറിയാലും ഉള്ളിൽ നിന്ന് ഒരു സന്തോഷം വരും. ജീവിക്കുന്നത് ക്രിസ്തുവിനോട് കൂടെ മരിക്കുന്നത് ലാഭം. അതാണ് യഥാർത്ഥ സ്വസ്ഥത.

 ക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം വായ് കൊണ്ട് ഏറ്റുപറകയും ചെയ്യുക എന്നത് ഓരോരുത്തരും വ്യക്തിപരമായി ചെയ്യേണ്ട കാര്യമാണ്. ഇത് ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ജീവിതം എന്ന് പറയുന്നത് അമ്പതോ നൂറോ വർഷം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല. ഈ കണ്ണടഞ്ഞു കഴിഞ്ഞാൽ പിന്നീട് അവസരമില്ല. നിത്യത എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് ക്രിസ്തുവിനോടൊപ്പം ആണോ പിശാചിനോടൊപ്പം ആണോ എന്നത് നമ്മുടെ തീരുമാനമാണ് .
 
ഇപ്പോഴിതു പറയാൻ കാരണം നമ്മൾ അന്ത്യകാലത്തിന്റെ അന്ത്യ നിമിഷങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന സത്യം മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. നാളെ ഇത് പറയാനോ കേൾക്കാനോ ഒരവസരം ഉണ്ടായെന്നു വരില്ല. ലോത്തിന്റെ മരുമക്കൾക്ക് പറ്റിയ അബദ്ധം ആർക്കും പറ്റരുത്. ദൈവം സോദോമിനെ നശിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ "അവൻ കളി പറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി" (ഉല്പത്തി 19:15 ). അടുത്ത ദിവസം അവരും ആ പട്ടണത്തോടൊപ്പം ചാരമായി തീർന്നു. 

 2023 ഒക്ടോബർ ഏഴാം തീയതി യിസ്രായേലിനെതിരെ ആരംഭിച്ച യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം ആണ്. നമ്മൾ എത്ര ശ്രമിച്ചാലും ഇത് കത്തി പടരുക തന്നെ ചെയ്യും. ഭൂമിയിൽ വൻനാശമുണ്ടാകും. സകല പട്ടണങ്ങളും തകർന്നു പാഴ്കുന്നായി മാറും. വലിയ ആൾനാശവും ദുരിതവും ലോകത്തെ സകല രാജ്യങ്ങളിലും സംഭവിക്കും. ഇതിനിടെ നടക്കേണ്ട പ്രധാന സംഭവങ്ങളാണ് ക്രിസ്തുവിന്റെ സഭ ഭൂമിയിൽ നിന്ന് മാറ്റപ്പെടുക എതിർ ക്രിസ്തു ഭരണം ഏൽക്കുക, മഹോദ്രവകാലം കടന്നുപോവുക, എന്നിവ. ഈ ഭീകരത ഏഴുവർഷം നീണ്ടുനിൽക്കും. ക്രിസ്തു രാജാവായി മടങ്ങിവന്ന് ഈ ദുർഭരണത്തെ അവസാനിപ്പിക്കുകയും  അവസാനിപ്പിക്കുകയും തന്റെ വിശുദ്ധന്മാരോട് ചേർന്നുള്ള ആയിരമാണ്ട് വാഴ്ച ആരംഭിക്കുകയും ചെയ്യും. 

 ഇസ്രായേലിന്റെ ദൈവം രക്ഷക്കായി നമുക്ക് തുറന്നു തന്നിട്ടുള്ള ഏകമാർഗമാണ് ദൈവ കുഞ്ഞാടായ ക്രിസ്തുവിന്റെ ബലി. യഹൂദൻ അന്ന് അത് തിരിച്ചറിഞ്ഞില്ല. നമുക്ക് മുന്നിൽ തുറന്നു കിട്ടിയിരിക്കുന്ന ഈ വഴി എത്രയും പെട്ടെന്ന് അടയുകയും യഹൂദൻ ക്രിസ്തുവിനെ തിരിച്ചറിയുകയും ചെയ്യുന്ന ദിവസങ്ങൾ ആണ് വരുന്നത്. ഒരിക്കൽ കൂടി പറയുകയാണ് യേശു എന്ന ഈ വാതിൽ ഏതു നിമിഷവും അടയും. അതുകൊണ്ട് എന്റെ എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹത്തോടെ അപേക്ഷിക്കുകയാണ്, ഈ അവസരം നഷ്ടപ്പെടുത്തരുത്...'

Comments

Popular posts from this blog

നമ്മൾ ഉപയോഗിക്കുന്ന പഴയനിയമം തന്നെയാണോ യഹൂദന്മാരും ഉപയോഗിക്കുന്നത്?

രക്ഷിക്കാനായി മരിക്കേയോ?