Posts

ദൈവത്തിന്റെ ത്രിയേകത്വം

Image
  ക്രിസ്തീയ വിശ്വാസത്തിൽ ഒരുപക്ഷേ വിശദീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ആശയമാണ് ത്രിയേകത്വം എന്നുള്ളത്. ഞാനിവിടെ ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞിട്ട് അടുത്ത പാരഗ്രാഫിൽ ഈ വിഷയം പറയാം. ദൈവത്തെ നമ്മുടെ ബുദ്ധികൊണ്ട് മനസ്സിലാക്കുന്നതിന് പരിമിതികൾ ഉണ്ട്. അത് നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ് . നമ്മൾ ഒരായിരം ചോദ്യങ്ങൾ ചോദിക്കുകയും അതിനൊക്കെ വ്യക്തമായി ഉത്തരം ലഭിക്കുകയും ചെയ്താലും ദൈവത്തിന്റെ യഥാർത്ഥ ചിത്രം നമ്മുടെ മനസ്സിൽ രൂപപ്പെടുത്താൻ കഴിയും എന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ ദൈവത്തെ അറിയുക എന്നു പറഞ്ഞാൽ ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ് അമ്മയെ മനസ്സിലാക്കും പോലെ നമ്മൾ ദൈവത്തെ മനസ്സിലാക്കുക എന്നതാണ് ഏക മാർഗ്ഗം. കുഞ്ഞിന് വലിയ കാര്യങ്ങൾ ഒന്നും അറിയില്ല, എന്നാൽ ഒന്നറിയാം, ഈ ലോകത്ത് ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അമ്മയുടെ കൈകളോളം സുരക്ഷിതമായ വേറൊരു സ്ഥലമില്ല എന്നത്. അതുപോലെ ഈ ലോകത്ത് ദൈവത്തോളം നമ്മെ സ്നേഹിക്കുന്ന ആരുമില്ല, നമുക്കു മനസ്സിലായാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സകലത്തെയും ആത്യന്തികമായി നമ്മുടെ നന്മയ്ക്കായി ദൈവം കൂട്ടിച്ചേർക്കുന്നു.  ഇനി കാര്യത്തിലേക്ക് വരാം. പര...

നമ്മൾ ഉപയോഗിക്കുന്ന പഴയനിയമം തന്നെയാണോ യഹൂദന്മാരും ഉപയോഗിക്കുന്നത്?

അതെ എന്നാണ് ഉത്തരം. ഉള്ളടക്കത്തിൽ യാതൊരു വ്യത്യാസവുമില്ല. പുസ്തകങ്ങളുടെ എണ്ണത്തിൽ മാത്രം അല്പം വ്യത്യാസമുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പഴയ നിയമത്തിൽ 39 പുസ്തകങ്ങൾ ഉള്ളപ്പോൾ യഹൂദന്മാരുടെ ബൈബിളിൽ 24 പുസ്തകങ്ങളെ ഉള്ളൂ. 15 പുസ്തകങ്ങളുടെ കുറവ് വരാൻ കാരണം നമ്മൾ രണ്ടു ഭാഗങ്ങൾ വീതം കൊടുത്തിട്ടുള്ള ശമുവേൽ, രാജാക്കന്മാർ, ദിനവൃത്താന്തം എന്നീ മൂന്ന് പുസ്തകങ്ങളെ ഒന്ന് വീതം ആയിട്ടാണ് യഹൂദ ബൈബിളിൽ ഉള്ളത്. അങ്ങനെ മൂന്നു പുസ്തകങ്ങളുടെ കുറവ് വന്നു. എസ്ര, നെഹമ്യാവ് എന്നീ രണ്ടു പുസ്തകങ്ങളെ ഒരു പുസ്തകം ആയിട്ടാണ് യഹൂദ ബൈബിളിൽ ഉള്ളത്. അപ്പോൾ കുറവ് നാലു പുസ്തകങ്ങൾ ആയി. ഇനി ഹോശേയാ മുതൽ മലാഖി വരെയുള്ള 12 പ്രവാചക പുസ്തകങ്ങളെ ( ഹോശേയാ, യോവേൽ, ആമോസ്, ഓബദ്യാ, യോനാ, മീഖാ, നഹൂം, ഹബക്കൂക്ക്, സഫന്യാവ്, ഹഗ്ഗായി, സഖര്യാ, മലാഖി) ചെറിയ പ്രവാചകന്മാർ എന്ന പേരിൽ ഒറ്റ പുസ്തകം ആയിട്ടാണ് യഹൂദ ബൈബിളിൽ കൊടുത്തിട്ടുള്ളത്. ഇവിടെ 11 പുസ്തകങ്ങളുടെ കുറവ് വന്നു. മൊത്തം 15 പുസ്തകങ്ങൾ അങ്ങനെ കുറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ.

രക്ഷിക്കാനായി മരിക്കേയോ?

ഞാൻ മുമ്പ് പോസ്റ്റ് ചെയ്ത വിഷയത്തിന്റെ ബാക്കിയാണ് ഇവിടെ പറയുന്നത്. തികച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നാണ് ഇവിടെ ചിലത് കുറിക്കുന്നത്. സാമാന്യബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശരിക്കും എന്തിന് യേശു ക്രൂശിൽ മരിച്ചു എന്നുള്ളത്.  പൊതുവായി ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം .   ജഡമനുഷ്യൻ ആത്മമനുഷ്യൻ   ഒരു മനുഷ്യന്റെ ഉള്ളിൽ രണ്ട് വ്യക്തികൾ ആണുള്ളത്. സാധാരണ മനുഷ്യനെ നയിക്കുന്ന ഉള്ളിലുള്ള വ്യക്തിയെ ആണ് നമ്മൾ ബുദ്ധി എന്ന് പറയുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള രണ്ടാമത്തെ വ്യക്തിയെ ആണ് ആത്മാവ് എന്ന് പറയുന്നത്. ഏതാണ്ട് ഒരു വാഹനത്തിൽ തന്നെ ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ. ഈ രണ്ടു വ്യക്തികളിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു മനുഷ്യനെ മുന്നിൽ നിന്ന് നയിക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ബുദ്ധിയാൽ നയിക്കപ്പെടുന്ന മനുഷ്യനെ ജഡ മനുഷ്യൻ എന്നു വിളിക്കാം. ആത്മാവിനാൽ നയിക്കപ്പെടുന്ന മനുഷ്യനെ ആത്മമനുഷ്യൻ എന്നു വിളിക്കാം. ഏതു മനുഷ്യനും ജനിക്കുന്നത് ജഡ മനുഷ്യനായിട്ടാണ്. ഒരാൾ ക്രിസ്തുവിൽ...

Praise the Lord

എഴുതിയതാണ്... അതിനു കുറെ കൂടി സമയം ആവശ്യമുള്ളതുകൊണ്ട് ഇപ്പോൾ ഇങ്ങനെ പോസ്റ്റ് ചെയ്യുകയാണ്...  വ്യക്തിപരമായ ചില പ്രയാസങ്ങൾ കാരണം രണ്ടുമൂന്നു മാസമായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുകയായിരുന്നു.   I been keeping away from social media for the past two three months due to some stressful personal issues. പക്ഷേ ഇത് ഇപ്പോൾ പറയാതിരിക്കാൻ നിവൃത്തിയില്ല.   I finally decided to break the silence because this messages is very crucial  ഫെയ്സ്ബുക്കിൽ എനിക്ക് 400 ൽ ഏറെ ഫ്രണ്ട്സ് ഉള്ളത് എന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്.   I have over 400 Facebook friends, you1 are not just friends you are my extended family.   മിക്കവരും എന്നെക്കാൾ നല്ലവരും ദൈവവേലയിൽ കഷ്ടപ്പെടുന്നവരും ആണെന്ന് അറിയാം.   I know my Facebook friends are very ethical and spiritually active people.  എങ്കിലും ഇതുകൊണ്ട് ആവശ്യമുള്ള ഒരാൾ എങ്കിലും ഉണ്ടെങ്കിൽ നഷ്ടപ്പെടരുത് എന്നെ ആഗ്രഹം കൊണ്ടാണ് ഇത് ചെയ്യുന്നത്.  എനിക്കിത് ഓരോരുത്തരോടും നേരിട്ടു വന്ന...